ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരം : ഹോങ്കോങ്ങിനെതിരെ സിംബാബ്വെയ്ക്ക് 14 റണ്‍സ് ജയം

ബുധന്‍, 9 മാര്‍ച്ച് 2016 (00:03 IST)
ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആദ്യ ജയം സിംബാബ്വെയ്ക്ക്. ഹോങ്കോങ്ങിനെ 14 റണ്‍സിനാണ് സിംബാബ്വെ തോല്‍പ്പിച്ചത്. സിംബാബ്വെ ഉയര്‍ത്തിയ 158 വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 
 
നേരത്തെ വുസി സിബാന്‍ഡയുടെയും ചിഗുംബുരയുടെയും ബാറ്റിങ്ങ് മികവാണ് സിംബാബ്വെയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത സിബാന്‍ഡയാണ് ടോപ്സ്കോറര്‍.  അഞ്ച് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതാണ് സിബാന്‍ഡയുടെ ഇന്നിങ്സ്. ചിഗുംബുര 13 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മസകഡസ പതിമൂന്ന് പന്തില്‍ നിന്ന് 20 റണ്‍സും മാല്‍ക്കം വാള്ളര്‍ 29 പന്തില്‍ നിന്ന് 26 ഉം റണ്‍സും എടുത്തു.  വില്ല്യംസ് പന്ത്രണ്ട് റണ്‍സെടുത്തു. ഹോങ്കോങ്ങിന് വേണ്ടി തന്‍വീര്‍ അഫ്സലും ആയിസ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ്ങും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. ഹോങ്കോങ്ങിന് വേണ്ടി ഓപ്പണര്‍ ജെയ്ന്‍ അറ്റ്കിന്‍സണ്‍ അര്‍ധസെഞ്ച്വറി നേടി. 44 പന്തില്‍ നിന്ന് 53 റണ്‍സാണ് അറ്റ്കിന്‍സന്‍ നേടിയത്. തന്‍വീര്‍ അഫ്സല്‍ 17 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 
 
 
 

വെബ്ദുനിയ വായിക്കുക